കാസര്‍‌ഗോഡ് നിന്നും കാണാതായവര്‍ യെമനില്‍; മതപഠനത്തിന് എത്തിയതാണെന്ന് വിശദീകരണം

കാസര്‍‌ഗോഡ് നിന്നും കാണാതായവര്‍ യെമനില്‍; മതപഠനത്തിന് എത്തിയതാണെന്ന് വിശദീകരണം

  IS , Islamic State , kazargod , Naseera , police , യെമന്‍ , പൊലീസ് , മതപഠനം , ഐ എസ് , ഭീകരര്‍
ദുബായ്/കാസർഗോഡ്| jibin| Last Modified ബുധന്‍, 27 ജൂണ്‍ 2018 (19:23 IST)
കാസർഗോഡ് നിന്നും കാണാതായവര്‍ യെമനിലെത്തിയതായി സ്ഥിരീകരണം. യെമനിലെ ഹദർ മൗത്തിലെ ഒരു മതപഠന കേന്ദ്രത്തിലാണ് 11പേരുമുള്ളത്.

മതപഠനത്തിനായിട്ട് യെമനില്‍ എത്തിയെന്ന് സംഘത്തിലുള്ള സവാദ് എന്നയാള്‍ ശബ്ദ സന്ദേശം അയച്ചതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.

മതപഠനത്തിനായിട്ടാണ് ഞങ്ങള്‍ യെമനില്‍ എത്തിയത്. ഇക്കാര്യം തന്നെയാണ് ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ തങ്ങളെ കാണാനില്ലെന്ന തരത്തിലുള്ള പരാതിയും ആരോപണങ്ങളും ഉണ്ടായത് എങ്ങനെയാണെന്നറിയില്ലെന്നും സവാദ് പറഞ്ഞു.

ദുബായില്‍ ജോലി ചെയ്യുന്ന സവാദിനൊപ്പമാണ് 11പേരും യെമനിലെത്തിയത്. നസീറ (25), ഭർത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (6), മർജാന (3), മുഹമ്മിൽ (11 മാസം), സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരും അണങ്കൂര്‍ സ്വദേശി അന്‍സാര്‍, ഇയാളുടെ ഭാര്യ, മൂന്നു മക്കള്‍ എന്നിവരുമാണ് യെമനില്‍ എത്തിയത്.

സംഭവത്തില്‍ കാസര്‍ഗോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :