അനുബന്ധ വാര്‍ത്തകള്‍
- പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി
- എല്ലാത്തിനും കാരണം ട്രംപ്?,ഫെബ്രുവരിയിൽ മാത്രം സ്വർണവില 5,280 രൂപ ഉയർന്നു, പവൻ വില ആദ്യമായി 62,000 കടന്നു
- ജനുവരിയിലെ റേഷന്‍ വാങ്ങിയില്ലേ? നാളെ കൂടി അവസരം
- വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ
- രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകള്‍, കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 3042 കോടി: അശ്വിനി വൈഷ്ണവ്
JEE Mains: ജെ ഇ ഇ മെയിൻസ് സെഷൻ 2 രജിസ്ട്രേഷൻ തുടങ്ങി, അപേക്ഷ ഫെബ്രുവരി 25 വരെ
ജി ഇ ഇ (ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്) മെയിന്‍ 2025 രണ്ടാം സെഷനിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫെബ്രുവരി 25 ആണ് അവസാനതീയതി. ഏപ്രില്‍ ഒന്നിനും എട്ടിനും ഇടയ്ക്കാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച എല്ലാ അറിയിപ്പുകളും jeemain.nta.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എന്‍ ഐ ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(ഐ ഐ ഐ ടി), കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍, ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ ഫണ്ടിങ്/ അംഗീകാരമുള്ള സ്ഥാപനങ്ങള്‍/ സര്‍വകലാശാലകള്‍ എന്നിവയിലെ വിവിധ ബിരുദതല എഞ്ജിനിയറിങ്/സയന്‍സ്/ ആര്‍ക്കിടെക്ചര്‍/ പ്ലാനിങ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജെ ഇ ഇ മെയിന്‍ പരീക്ഷ വഴിയാണ്. ഈ പരീക്ഷ എഴുതിയെങ്കില്‍ മാത്രമെ ഐ ഐ ടികളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് എഴുതാന്‍ സാധിക്കുകയുള്ളു.