തിരുവനന്തപുരം|
vishnu|
Last Modified വെള്ളി, 20 ഫെബ്രുവരി 2015 (13:17 IST)
ജുഡീഷ്യറിക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് എംവി ജയരാജന്‍. തന്നെ ശിക്ഷിച്ചത് പക്ഷാപാതപരമായാണെന്നും ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും തന്നെ പുഴുവെന്ന് വിളിച്ച ജഡ്ജിയെ ശിക്ഷിക്കാന്‍ വകുപ്പുണ്ടോയെന്നും ചോദിച്ചാണ് ജയില്‍ മോചിതനായ ഉടന്‍ തന്നെ ജയരാജന്‍ പോരാട്ടവീര്യം കെട്ടില്ലെന്ന് തെളിയിച്ചത്.
ജയില്‍ മോചിതനായ ശേഷം പൂജപ്പുരയിലെ പാതയോരത്ത് നടത്തിയ സ്വീകരണ യോഗത്തില്‍ ജയരാജന്‍ ഇത്തരത്തില്‍ വീണ്ടും കോടതിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ജഡ്ജിമാര്‍ പ്രതിസ്ഥാനത്തായ സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞ ജയരാജന്‍, പാറ്റൂര്‍ കേസിലെ ലോകായുക്തയുടെ നിലപാട് അതിശയിപ്പിക്കുന്നതാണെന്ന് പറഞ്ഞു. താന്‍ ഉന്നയിച്ചതിനെക്കാള്‍ രൂക്ഷമായി വിമര്‍ശിച്ചവരെപ്പോലും ശിക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞ ജയരാജന്‍ പൌരാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞു.
19 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജയരാജന്‍ മോചിതനായത്. പാതയോര പൊതുയോഗം നിരോധിച്ച കോടതി ഉത്തരവിനെതിറ്റ്രെ ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്ന് ആക്ഷേപിച്ചതിനാണ് ജയരാജനെ നാലാഴ്ചത്തെ തടവിന് കോടതി ശിക്ഷിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 11 മണിയോടെ പുറത്തിറങ്ങിയ ജയരാജന്‍ ഉച്ചയ്ക്കുശേഷം ആലപ്പുഴയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനായി തിരിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.