തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്റെ മകളുടെ വിവാഹത്തിന് ആർഭാടങ്ങളില്ല; കരുതിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്

തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്റെ മകളുടെ വിവാഹത്തിന് ആർഭാടങ്ങളില്ല; കരുതിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്

തളിപ്പറമ്പ്| Rijisha M.| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (14:51 IST)
തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു മകളുടെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.സെപ്‌തംബർ രണ്ടിന് നടക്കാനിരിക്കുന്ന മകളുടെ കല്ല്യാണം ലളിതമാക്കാൻ തീരുമാനിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പണം കൈമാറുകയായിരുന്നു.

അതേസമയം സിപിഐഎമ്മിന്റെ മുഴുവന്‍ എംഎല്‍എമാരും അവരുടെ ഒരു മാസത്തെ ശമ്പളവും അലവന്‍സുകളും, മുന്‍ എംഎല്‍എമാര്‍ അവരുടെ ഒരുമാസത്തെ പെന്‍ഷനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പ്രളയത്തെ തുടര്‍ന്നുള്ള സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി സിപിഎം 16.5 കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :