ജിഷ്ണു പ്രണോയ് എസ് എഫ് ഐയുടെ രക്തസാക്ഷിയാണ്: ജെയ്ക്

ജിഷ്ണുവിന്റെ രക്തസാക്ഷി ദിനം ക്യാംപസുകളിൽ എസ്എഫ്ഐ സ്മരിക്കും: ജെയ്ക് സി തോമസ്

aparna shaji| Last Modified വെള്ളി, 7 ഏപ്രില്‍ 2017 (09:32 IST)
ജിഷ്ണു പ്രണോയ് എസ് എഫ് ഐയുടെ ഔദ്യോഗിക രക്തസാക്ഷി അല്ല എന്ന പ്രചരണങ്ങ‌ൾക്കെതിരെ ആഞ്ഞടിച്ച് എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്. ഫേസ്ബുക്കിലൂടെയാണ് ജെയ്ക് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. സഖാവ് ജിഷ്ണു പ്രണോയ് രക്തസാക്ഷി തന്നെയാണെന്ന് ജെയ്ക് പറയുന്നു.

എന്റെ അഭിപ്രായത്തോടു യോജിക്കാനും വിയോജിക്കുവാനുമുള്ള അവകാശം തെറിയുടെ രൂപത്തിലും ഉപയോഗിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ തീരുമാനങ്ങൾക്കും ഇനിയും ഇടമുണ്ടാകുക തന്നെ ചെയ്യുമെന്ന് ജെയ്ക് പറയുന്നു. എല്ലാ വർഷവും ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷി ദിനവും ജനാധിപത്യ കലാലയങ്ങൾക്കായുള്ള സമര ദിനമായി വരുംനാളുകളിൽ കേരളത്തിന്റെ ക്യാംപസുകളിൽ എസ്എഫ്ഐ സ്മരിക്കുമെന്നും ജെയ്ക് വ്യക്തമാക്കി.

ജെയ്ക് സി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :