പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയില്‍ വീഴ്ചയില്ല; മഹിജ ആര്‍എസ്എസിന്റെയും യുഡിഎഫിന്റെയും കയ്യില്‍: എം എം മണി

മഹിജ ആര്‍എസ്എസിന്റെയും യുഡിഎഫിന്റെയും കയ്യില്‍: എം എം മണി

Aiswarya| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (13:47 IST)
പൊലീസ് ആസ്ഥാനത്ത് ഇന്നലെ അരങ്ങേറിയ സംഭവത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ ആരോപണങ്ങളുമായും പൊലീസ് നടപടിയെ ന്യായീകരിച്ചു വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി രംഗത്ത്.
ഇന്നലെ നടന്ന സംഭവത്തില്‍ പൊലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടതെ
ബിജെപിയുടെയും ആര്‍എസ്എസിന്റെയും യുഡിഎഫിന്റെയും കൈയിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാന്‍ വരുന്നുവെന്ന് പറഞ്ഞപ്പോള്‍ ജിഷ്ണു പ്രണോയിയുടെ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതിനുശേഷം മതിയെന്ന് മഹിജ പറഞ്ഞിരുന്നതായും അദ്ദേഹം വെളുപ്പെടുത്തി. സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ ആ കേസിന് വേണ്ട കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നും ആശുപത്രിയില്‍ മഹിജയുടെ നിരാഹാരം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരത്തിനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.
എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാണിച്ചു. തുടര്‍ന്ന്
പ്രതിഷേധം ഉയര്‍ന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :