aparna|
Last Modified ബുധന്‍, 10 ജനുവരി 2018 (11:05 IST)
സർക്കാരിനെ കണക്കറ്റ് പരിഹസിച്ച് മുൻ ഡിജിപി ജേക്കബ് തോമസ് വീണ്ടും. ഓഖി ചുഴലിക്കാറ്റിൽ നഷ്ടപരിഹാരം കാത്തിരിക്കുന്നത് 210 കുടുംബങ്ങളാണെന്ന് സസ്പെൻഷനിലായ ജേക്കബ് തോമസ് പറയുന്നു. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം അനുവദിച്ചിരിക്കേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് 8 ലക്ഷം രൂപയാണ് പൊടിച്ചതെന്ന് ജേക്കബ് തോമസ് ആരോപിക്കുന്നു.
‘പാഠം 4– ഫണ്ട് കണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. ജീവന്റെ വില 25 ലക്ഷം, അൽപ്പജീവനുകൾക്ക് 5 ലക്ഷം, അശരണരായ മാതാപിതാക്കൾക്ക് 5 ലക്ഷം, ആശ്രയമറ്റ സഹോദരിമാർക്ക് 5 ലക്ഷം, ചികിത്സയ്ക്ക് 3 ലക്ഷം, കാത്തിരുപ്പ് തുടരുന്നത് 210 കുടുംബങ്ങൾ, ഹെലികോപ്റ്റർ കമ്പനി കാത്തിരിക്കുന്നത് 8ലക്ഷം - പോരട്ടേ പാക്കേജുകാൾ എന്ന് പോസ്റ്റിൽ പറയുന്നു.
സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചതിന് നേരത്തെ, സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആദ്യ മൂന്ന് പാഠവുമായി ജേക്കബ് തോമസ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.