മന്ത്രിയേയും എസ്‌പിയേയും ‘പെരുവഴിയിലാക്കി’; പൊലീസുകാര്‍ക്ക് സസ്‌പെന്‍‌ഷന്‍

 j mercykuttiyamma , police suspension , sp r harisankar , പൊലീസ് , ആര്‍ ഹരിശങ്കര്‍ , മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം| Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (15:38 IST)
മന്ത്രിയുടെയും ജില്ലാ പൊലീസ് മേധാവിയുടെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിൽപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍‌ഷന്‍. ഗുരുതര സുരക്ഷാ വീഴ്‌ച ആരോപിച്ച് എസ്‌പി ആർ ഹരിശങ്കറാണ് നടപടിക്ക് ഉത്തരവിട്ടത്.

വ്യാഴാഴ്‌ച പത്തനംതിട്ടയിൽ സ്വാതന്ത്രദിനാഘോഷം കഴിഞ്ഞ് മടങ്ങിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിനായി എത്തിയ എസ്‌പിയും ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു.

സമീപത്തെ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്ക് റോഡിലേക്ക് നീണ്ടതോടെ വാഹനങ്ങള്‍ ഗതാഗതക്കുരുക്കിൽപ്പെട്ടു. ഇതോടെ മന്ത്രിയും എസ്‌പിയും പത്ത് മിനിറ്റോളം വഴിയില്‍ കുടുങ്ങിക്കിടന്നു. ഇതോടെ ആണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയുണ്ടായത്.

ശൂരനാട് പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ഹരിലാൽ, സിപിഒ രാജേഷ്, റൂറൽ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യൂദീൻ എന്നിരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :