1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Israel Netanyahu to Iranians

ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനികള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം

Israel
ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനികള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം. ഇസ്രായേല്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്ര്യം ആകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനിയന്‍ ജനതയോട് പറഞ്ഞു. ഇറാനിയന്‍ ഭാഷയിലുള്ള സബ്‌ടൈറ്റിലോടുകൂടിയുള്ള നെതന്യാവിന്റെ വീഡിയോ സന്ദേശത്തിലാണ് ഇത് പറയുന്നത്.  
 
പശ്ചിമേഷ്യയില്‍ ഇസ്രായേലിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടവും ഇല്ലെന്നും ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എവിടം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രയേല്‍ ലെബനനില്‍ കരയുദ്ധം ആരംഭിച്ചു. ഇതിന് അമേരിക്കയുടെ പിന്തുണയുമുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
11 വയസ്സായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വികലാംഗന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും