കണ്ണൂർ|
aparna shaji|
Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (11:23 IST)
ദൈവത്തിന്റെ സ്വന്തം കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ വിശ്വസിക്കാൻ കഴിയാതായിരിക്കുകയാണ്. ഇതിൽ ഏറ്റവും പുതിയ വാർത്തയാണ് ഐ എസ് സംഘടനക്ക് കേരളത്തിൽ ഘടകമുണ്ടെന്നത്. കേരളത്തിൽ നിന്നും 300 മലയാളികളെ ഐ എസ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് കഴിഞ്ഞുവെന്ന് വെളിപ്പെടുത്തൽ. വിഷയവുമായി ബന്ധപ്പെട്ട് കനകമലയിൽ നിന്നും അറസ്റ്റ് ചെയ്തവർ നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സംഘത്തിന് നിർദേശങ്ങൾ ലഭിച്ചിരുന്നത് ഉത്തരേന്ത്യയിൽ നിന്നുമാണ്. 30 പേരടങ്ങുന്ന പത്തു സംഘങ്ങളായിട്ട് പല സ്ഥലങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്താനാണ് സംഘടനയുടെ നീക്കം. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ന്യായാധിപന്മാർ തുടങ്ങിയവരെ ഇല്ലാതാക്കാനായിരുന്നു ഇവരുടെ ശ്രമം. പ്രമുഖരുടെ ചിത്രങ്ങൾ പിടിയിലായവരുടെ കയ്യിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു.
കോളജുകളിലും കണ്ണികൾ ഉണ്ടെന്ന് ഇവർ വെളിപ്പെടുത്തി. കനകമലയിൽ നടന്ന ആസൂത്രണ യോഗം മൂന്നാമത്തേത് ആയിരുന്നെന്നും ആദ്യത്തെ രണ്ട് തവണയും ഇവർ തെരഞ്ഞെടുത്തത് കേരളാത്തിന് പുറത്തുള്ള സ്ഥലമായിരുന്നുവെന്നും വ്യക്തമായി. ടെലിഗ്രാം മുഖേനയുള്ള സന്ദേശങ്ങളാണ്
എൻ ഐ എ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് നിരീക്ഷണത്തിലാണ്.