തോട്ടം തൊഴിലാളി സമരങ്ങളെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നു: ഐഎന്‍ടിയുസി

തൊഴിലാളി യൂണിയനുകള്‍ , ഐഎന്‍ടിയുസി , ആര്‍ ചന്ദ്രശേഖരന്‍ , തൊഴിലാളി സമരം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (13:01 IST)
തൊഴിലാളി യൂണിയനുകള്‍ ഇല്ലാതെ തൊഴിലാളികള്‍ക്ക് നിലനില്‍പില്ലെന്നും, തോട്ടം തൊഴിലാളി സമരങ്ങള്‍ മാധ്യമങ്ങള്‍ അനാവശ്യമായി മഹത്വവത്കരിക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ അഭിപ്രായത്തില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

8000 രൂപ മാത്രം ശമ്പളമുളള മാധ്യമപ്രവര്‍ത്തകരാണ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.

അതേസമയം, മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ അതേരീതിയിലുള്ള സമരം ഇടുക്കിയിലും ആരംഭിച്ചു. ഹാരിസണ്‍ മലയാളം കമ്പനിയിലെ തൊഴിലാളികളാണ് കൂടുതല്‍ ശമ്പളത്തിനും ബോണസിനുമായി സമരത്തിനിറങ്ങിയിരിക്കുന്നത്. 20 ശതമാനം ബോണസ്സിനും 500 രൂപ ദിവസകൂലിയുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സമരം അവസാനിപ്പിക്കാന്‍ ഹാരിസണ്‍ മാനേജ്‌മെന്റ് തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. ബോണസ് കൂട്ടാന്‍ കഴിയില്ലെന്ന കമ്പനിയുടെ നിലപാടാണ് ചര്‍ച്ച പരാജയപ്പടാന്‍ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :