സ്വാതന്ത്യദിനം ദുരിതാശ്വാസ പുനർനിർമ്മാണത്തിന് സമർപ്പിക്കണം: മുഖ്യമന്ത്രി

Last Updated: വ്യാഴം, 15 ഓഗസ്റ്റ് 2019 (11:13 IST)
തിരുവനന്തപുരം: സ്വാതന്ത്യദിനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പ്രളയ പുനർ നിർമ്മാണത്തിനും അർപ്പിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ദേശീയ പതാക ഉയർത്തിയ ശേഷം സംസരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലെ മൂല്യങ്ങൾ കണ്ണിലെ കൃഷണമണിയെപ്പോലെ കാത്തുസൂക്ഷിക്കുക എന്നതാണ് ഓരോ സ്വാതത്ര്യ ദിനവും നൽകുന്ന സന്ദേശനം എന്നും മുഖ്യമന്ത്രി പറഞ്ഞു

പൊതു മേഖല സ്ഥാപനങ്ങളെയും ദളിത് വിഭാഗത്തെയും ശാക്തീകരിക്കാൻ സംസ്ഥന സർക്കാരിന് കഴിഞ്ഞു. മതേതരത്വത്തിന്റെ ഉത്തമ മാതൃകയാണ് പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ കേരളം കാണിച്ചത്. സ്വാതന്ത്ര ദിന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനവുമുണ്ടായി. കശ്മീരിൽ നേതാക്കളെ തടങ്കലിലാക്കിയത് ജനാധിപാത്യ വിരുദ്ധമാണ്. സംസ്ഥാന സർക്കാരുകളുടെ അധികാരം കേന്ദ്രം കവർന്നെടുക്കുകയണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :