വ്യാജപൊലീസ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതിക്ക് തടവും പിഴയും

കോഴിക്കോട്| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (13:50 IST)
വ്യാജ പൊലീസ് ചമഞ്ഞ് നഗരത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 1.3 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്ക് മൂന്നു കൊല്ലം കഠിന തടവും മൂവായിരം രൂപ പിഴയും. വെള്ളയില്‍ ചക്കറാം വളപ്പില്‍ നൈനുക്ക്(37)നെയാണു കോഴിക്കോട് മൂന്നാം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം. ഇയാള്‍ക്കൊപ്പം കേസിലെ രണ്ടാം പ്രതിയായിരുന്ന പൊക്കുന്ന് രഞ്ജിത് എന്ന 32 കാരനെ കോടതി വെറുതേവിട്ടു. 2006 ജൂലൈ ഇരുപത്തിയൊന്നിനു രാവിലെയാണു സംഭവം നടന്നത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ കൊടുവള്ളി സ്വദേശി മുഹമ്മദ് ഇഖ്ബാലിനെ പൊലീസെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതികള്‍ ഓട്ടോറിക്ഷയില്‍ ബീച്ചിലേക്ക് കൊണ്ടുപോയി പണം തട്ടിയെടുക്കുകയായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പൊലീസ് പിടികൂടി പണം കണ്ടെടുത്തു. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസ്ക്യൂട്ടര്‍ അഡ്വ. ടി വി അഷറഫ് ഹാജരായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :