24 മണിക്കൂറിനിടെ 100 മരണം, 3,967 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81,970

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 15 മെയ് 2020 (09:56 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിന്റെ 3,967 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകൊ
കോവിഡ് ബാധിതരുടെ എണ്ണം 81000 കടന്നു. 81,970 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 100 പേർക്ക് ജീവൻ നഷ്ടമായി. 2645 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

51,401 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 27,920 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 27,524 ആയി. 1019 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. തമിഴ്നാട്ടില്‍ 9674 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 9,591 പേര്‍ക്കാണ് ഗുജറാത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 586 പേര്‍ മരണപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ 8,470 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :