കോൺഗ്രസ് സ്ഥാനാര്‍ഥിയാകാനില്ലെന്ന് ഐഎം വിജയൻ; മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

  UDF , im vijayan , Congress , lok sabha election , ഐഎം വിജയന്‍ , ലോക്‌സഭാ , കോണ്‍ഗ്രസ് , യു ഡി എഫ്
തിരുവനന്തപുരം| Last Modified ശനി, 9 ഫെബ്രുവരി 2019 (13:01 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്‌റ്റന്‍ ഐഎം വിജയന്‍.

ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താൽപര്യമില്ല. അങ്ങനെ കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. കോൺഗ്രസ് നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. ഫുട്ബോള്‍, ജോലി, സിനിമ എന്നിവയുമായി മുന്നോട്ടു പോകാനാണ് താല്‍പര്യമെന്നും വിജയന്‍ പറഞ്ഞു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഐഎം വിജയനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കാനില്ലെന്ന നിലപാടിൽ വിജയൻ ഉറച്ചതോടെ ഏതെങ്കിലും സിനിമാതാരത്തെ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :