സുമലത രാഷ്‌ട്രീയത്തിലേക്ക് ?; എതിര്‍പ്പറിയിച്ച് കുമാരസ്വാമി

 rumours , sumalatha , congress , hd kumaraswamy , കോൺഗ്രസ് , അംബരീഷ് , സുമലത , എച്ച്ഡി കുമാരസ്വാമി
ബെംഗളൂരു| Last Modified ശനി, 2 ഫെബ്രുവരി 2019 (11:54 IST)
രാഷ്ട്രീയ പ്രവേശന സൂചന നൽകി നടിയും അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കിൽ മണ്ഡ്യയിൽ നിന്നു മാത്രമേ മൽസരിക്കു എന്ന് വ്യക്തമാക്കി.

അതേസമയം സുമലത ജെഡിഎസ് അംഗമല്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. മണ്ഡ്യ ജനതാദൾ എസിന്റെ ശക്തികേന്ദ്രമാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

അംബരീഷിന്റെ മരണത്തോടെ സുമലത രാഷ്‌ട്രീയത്തിലേക്ക് ചുവട് മാറ്റുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പും വന്നിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ജെ ഡി എസ് അടക്കമുള്ളവര്‍ ഈ നീക്കത്തിന് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :