1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. IlanthoorHuman sacrifice case Shafi Laila

'അയാള്‍ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ട്, മനുഷ്യമാംസം വിറ്റു'; ഷാഫിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ലൈല

വീടിന്റെ ഇറയത്തുവെച്ച് ഭഗവല്‍ സിങ് കൂടി ഇരിക്കുന്ന സമയത്താണ് ഷാഫി ഇത് പറഞ്ഞതെന്നും ലൈല വെളിപ്പെടുത്തി

IlanthoorHuman sacrifice case Shafi Laila
ഇലന്തൂര്‍ നരബലിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിക്കെതിരെ ഗുരുതര മൊഴിയുമായി കേസിലെ മറ്റൊരു പ്രതി ലൈല. ഷാഫി ഒരു വര്‍ഷം മുന്‍പ് മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ലൈല പൊലീസിനു മൊഴി നല്‍കി. ഒരു വര്‍ഷം മുന്‍പ് ഇലന്തൂരിലെ വീട്ടില്‍വെച്ചാണ് ഷാഫി ഇത് പറഞ്ഞത്. കൊലപാതകം നടത്തിയ ശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയെന്നും ഷാഫി പറഞ്ഞതായി ലൈല മൊഴി നല്‍കി. ഇലന്തൂരിലെ തെളിവെടുപ്പിനിടെയാണ് ലൈല ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. 
 
എറണാകുളത്ത് ഒരു കൊലപാതകം നടത്തി. അതിനുശേഷം മനുഷ്യമാംസം വിറ്റു. വീടിന്റെ ഇറയത്തുവെച്ച് ഭഗവല്‍ സിങ് കൂടി ഇരിക്കുന്ന സമയത്താണ് ഷാഫി ഇത് പറഞ്ഞതെന്നും ലൈല വെളിപ്പെടുത്തി. 
 
താന്‍ ലൈലയോടും ഭഗവല്‍ സിങ്ങിനോടും മറ്റൊരു കൊലപാതകം നടത്തിയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ഷാഫിയും സമ്മതിച്ചു. യഥാര്‍ഥത്തില്‍ കൊലപാതകമൊന്നും നടത്തിയിട്ടില്ല. ലൈലയോടും ഭഗവല്‍ സിങ്ങിനോടും വെറുതെ കള്ളം പറഞ്ഞതാണെന്നും ഷാഫി വിശദീകരിച്ചു. 
 
അടുത്ത ലേഖനം
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും