അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 21 നവംബര്‍ 2023 (19:35 IST)
28മത് ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍. അതേസമയം രജിസ്‌ട്രേഷന്‍ തുടങ്ങാനിരിക്കെ ഡെലിഗേറ്റ് ഫീസില്‍ വര്‍ധന വന്നതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. 18 ശതമാനം ജി എസ് ടി ഉള്‍പ്പെടുത്തിയാണ് പുതിയ നിരക്ക്. ഇതനുസരിച്ച് 1180 രൂപയാകും ഫീസ്, സ്റ്റുഡന്റ് ഡെലിഗേറ്റുകള്‍ക്ക് 590 രൂപയാകും ഡെലിഗേറ്റ് ഫീസ്.
ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താവുന്നതാണ്.