1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം

Idukki
അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പെരിങ്ങല്‍ കുളത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
 
കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറാണ് ഇരുമ്പന്‍ കുമാരന്‍. പച്ചിലക്കുളം കരടിപ്പാറ പ്രദേശത്ത് വെച്ചാണ് വാച്ചര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. 
അടുത്ത ലേഖനം
മൊറോക്കോ ഭൂകമ്പം: മരണസംഖ്യ 2000 കടന്നു