1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തൃശുര്‍ നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച; കാറിലെത്തിയ സംഘം മൂന്നുകിലോ സ്വര്‍ണം തട്ടിയെടുത്തു

Thrissur
തൃശുര്‍ നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. കാറിലെത്തിയ സംഘം മൂന്നുകിലോ സ്വര്‍ണം തട്ടിയെടുത്തു. തൃശൂര്‍ ടൗണിലെ ഡിപി പ്ലാസാ ബിള്‍ഡിംഗിലുള്ള ഡിപി ചെയിന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം കവര്‍ച്ച ചെയ്തത്. സ്ഥാപനത്തിലെ രണ്ടു ജീവനക്കാര്‍ സ്വര്‍ണം ബാഗിലാക്കി കടയില്‍ നിന്നിറങ്ങിയയുടന്‍ വെള്ള നിറമുള്ള സ്വിഫ്റ്റ് കാറിലെത്തി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു
 
കന്യാകുമാരി, മാര്‍ത്തണ്ഡം ഭാഗത്തെ കടകളിലെത്തിക്കാനുള്ള സ്വര്‍ണവുമായി റെയില്‍വേ സ്റ്റേഷനിലേക്ക് ജീവനക്കാര്‍ പോകുമ്പോഴായിരുന്നു കവര്‍ച്ച. കവര്‍ച്ചക്കാര്‍ക്ക് സ്ഥാപനത്തിലെ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. പൊലീസ് എല്ലാ ജീവനക്കാരുടേയും ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും ഈവര്‍ഷത്തെ എംബിബിഎസ് കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു