തൊടുപുഴയില്‍ പാഴ്‌സല്‍ വണ്ടിയിടിച്ച് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (13:34 IST)
തൊടുപുഴയില്‍ പാഴ്‌സല്‍ വണ്ടിയിടിച്ച് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് സംഭവം. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, ഇയാളുടെ പത്ത് വയസുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ വാഹനം കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡ്രൈവറായ തൊമ്മന്‍കുത്ത് സ്വദേശി എല്‍ദോസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഴക്കുളം പോലീസാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് നിസാര പരിക്കുകളാണുള്ളത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :