അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടി, ഇപ്പോഴുള്ളത് 2401 അടി!

അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കൂടി; ഡാം തുറന്നു വിടുമ്പോൾ 2398.98 അടിയായിരുന്നെങ്കിൽ ഇപ്പോൾ ജലനിരപ്പ് 2401 അടി

ചെറുതോണി| അപർണ| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (08:10 IST)
ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി 50 സെന്റീ മീറ്ററോളം ഷട്ടറുയർത്തി ജലം ഒഴുക്കി കളഞ്ഞിട്ടും അണാക്കെട്ടിലെ ജലത്തിന് യാതോരു കുറവുമുണ്ടായിരുന്നില്ല. മഴ കനത്തതോടെ നീരൊഴുക്ക് കൂടുകയും ചെയ്തു, ഇതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു.

ഇന്നലെ പന്ത്രണ്ടരയോടെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമ്പോൾ 2398.98 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. എന്നാൽ ട്രയൽ റൺ നടത്തിയിട്ടും അർധരാത്രിയായപ്പോൾ 2400.38 അടിയായി ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ അത് 2401 അടിയായി കുത്തനെ ഉയർന്നു. ഇതോടെയാണ് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കാൻ ധാരണയായത്.


ഡാമിലേക്ക് നീരൊഴുക്ക് ഇപ്പോഴും ശക്തമായി തുടരുകയാണ്. ഡമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായതാണ് നീരൊഴുക്ക് വർധിക്കാൻ കാരണം. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :