അപർണ|
Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (14:15 IST)
കനത്തമഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുൻകരുതലെന്നോണം ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ വെള്ളിയാഴ്ച തുറക്കും. ഇന്ന് വൈകിട്ട് 4 മണിയോടെയാകും ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തുക.
സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാകും ഇടുക്കിയില്‍ നിന്ന് പുറത്തെക്കൊഴുകുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായി. നിലവിൽ മുല്ലപെരിയാറിൽ ജലനിരപ്പ് 130 അടിയാണുള്ളത്. തി തീവ്രമായ
മഴ പെയ്താൽ അണക്കെട്ട് നിറയുന്ന അവസ്ഥ വരും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. നീരൊഴുക്കും വരാൻ പോകുന്ന മഴയുമെല്ലാം പരിഗണിച്ചാണ് അണക്കെട്ട് തുറക്കാമെന്ന് തീരുമാനിച്ചത്.
അതേസമയം, മഴയെ തുടർന്ന് തൃശൂര്‍ ചിമ്മിനി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നുവിട്ടു. അരുവിക്കര, നെയ്യാര്‍ ഡാമുകളും തുറന്നു. തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി. മാട്ടുപെട്ടി, പൊന്മുടി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാല് മണിക്ക് 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും.