എല്ലാവർക്കും നന്ദി, ജീവിതം പല തവണ തളര്‍ത്തിയിട്ടുണ്ടെങ്കിലും ഞാൻ തിരിച്ചുവരും: നടിയുടെ ആദ്യപ്രതികരണം

സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും - നടി

aparna shaji| Last Modified ചൊവ്വ, 28 ഫെബ്രുവരി 2017 (08:15 IST)
കൊച്ചിയിൽ ഗുണ്ടസംഘം തട്ടിക്കൊണ്ട്പോയി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടി രംഗത്ത്.
ജീവിതം പല തവണ തന്നെ തളര്‍ത്തിയിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുക തന്നെ ചെയ്യുമെന്നും നടി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ആദ്യപ്രതികരണം വ്യക്തമാക്കിയിരിക്കുന്നത്.

പരാജയങ്ങളും ദു:ഖങ്ങളും അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഒരു കാര്യം തീര്‍ച്ച, എല്ലായ്പ്പോഴും ഞാന്‍ തിരിച്ചുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും താരം കുറിച്ചു. മികച്ച പ്രതികരണമാണ് നടിയുടെ പോസ്റ്റിന് ലഭിക്കുന്നത്.

ഫോര്‍ട്ട്കൊച്ചിയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് നടി. നേരത്തേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേസന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് അറിയിച്ചതിനാല്‍ പിന്മാറുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :