സജിത്ത്|
Last Modified ശനി, 21 ജനുവരി 2017 (12:28 IST)
‘കള്ളന്‍… കള്ളന്‍...’ എന്ന് ഉറക്കെ വിളിച്ചുകൂവി പോക്കറ്റടിക്കുന്ന പോക്കറ്റടിക്കാരനെക്കുറിച്ച് പലതരത്തിലുള്ള കഥകളുമുണ്ട്. ഏതൊരു സ്ഥലത്തും പോക്കറ്റടി നടന്നുകഴിഞ്ഞാല്‍ പോക്കറ്റടിക്കാര്‍ തന്നെയായിരിക്കും വലരെ ഉത്സാഹത്തോടെ തിരച്ചില്‍ നടത്തുന്നത്. അതി സമര്‍ഥമായ ഒരു കളവാണത്. എന്നാല്‍ പോക്കറ്റടിക്കാരില്‍ നിന്നും രക്ഷനേടാന്‍ എന്തെല്ലാമാണ് മാര്‍ഗങ്ങളെന്നു നോക്കാം...
ഒരു കാരണവശാലും വിലപിടിപ്പുള്ള വസ്തുക്കള്‍ പിന്‍ വശത്തെ പോക്കറ്റിലോ മറ്റോ സൂക്ഷിക്കരുത്. അത്തരം വസ്തുക്കള്‍ നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ ഒന്നുകില്‍ മുന്‍ഭാഗത്തെ പോക്കറ്റിലോ അല്ലെങ്കില്‍ ഒരു രഹസ്യ പോക്കറ്റ് ഉണ്ടാക്കി അവിടേയോ സൂക്ഷിക്കുന്നതാണ് ഉത്തമം. വലിയ ആള്‍ക്കൂട്ടം ഉള്ള സ്ഥലങ്ങളിലാണ് പോക്കറ്റടി നടക്കാന്‍ സാധ്യത കൂടുതല്‍. അത്തരം സന്ദര്‍ഭങ്ങളില്‍ ശ്രദ്ധയോടെ നടക്കുന്നതും പോക്കറ്റടി തടയാന്‍ സഹായിക്കും.
വിലപിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ ഇടക്കിടക്ക് അതില്‍ തൊടുകയോ അല്ലെങ്കില്‍ അതെടുത്തു നോക്കുകയോ ചെയ്യരുത്. ഇത്തരത്തില്‍ ചെയ്യുന്നത് എന്തോ വിലപിടിപ്പുള്ള വസ്തു നിങ്ങളുടെ പക്കല്‍ ഉണ്ടെന്ന സൂചനയാണ് പോക്കറ്റടിക്കാര്‍ക്ക് നല്‍കുന്നത്. ആള്‍കൂട്ടത്തിനിടയില്‍ നിന്ന് നിങ്ങളുടെ പേഴ്സ് എടുക്കുകയോ അതിലെ കാഷ് എണ്ണിനോക്കുകയോ ചെയ്യരുത്. ഇതും ആ വസ്തുക്കള്‍ നഷ്ടപ്പെടുന്നതിനു കാരണമായേക്കാം.