നീലിമ ലക്ഷ്മി മോഹൻ|
Last Modified ചൊവ്വ, 12 നവംബര്‍ 2019 (12:59 IST)
മലപ്പുറത്ത് കാമുകിയുടെ വീട്ടുകാരുടെ ആക്രമണത്തെ തുടർന്ന് മനോവിഷമത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ക്ക് മുന്നില്‍ കെച്ചാണ് ഷാഹിർ വിഷമെടുത്ത് കുടിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
ക്രൂരമര്‍ദ്ദനമേറ്റതില്‍ മനംനൊന്താണ് ഷാഹിര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ഷാഹിര്‍ പ്രണയത്തിലായിരുന്ന യുവതിയുടെ ബന്ധുക്കള്‍ ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കൾ എന്ന് പറയുന്ന ഒരു കൂട്ടം ആളുകൾ ഷാഹിറിനെ തേടിപ്പിടിച്ചെത്തി തല്ലിച്ചതച്ചത്.
വീട്ടിലെത്തിയ ഷാഹിര്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് വിഷം എടുത്ത് കുടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഷാഹിര്‍ മരിച്ചു. സഹോദരന്‍ ഷിബിലിന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഷാഹിര്‍ പ്രണയിച്ച പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തി ഗുരുതരാവസ്ഥയിലാണുള്ളത്.