താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

Honey Rose and Rahul Eeswar
Honey Rose and Rahul Eeswar
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ജനുവരി 2025 (15:50 IST)
താന്‍ അഭിഭാഷകനാണെന്നും കേസ് സ്വയം വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസ് നല്‍കിയ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഹണി റോസിനെ ഒരു വാക്കു കൊണ്ടു പോലും താന്‍ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്നും അദ്ദേഹം പറഞ്ഞു. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ല, ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കില്‍ 19ല്‍ ഡീസല്‍സിയും മോറാലിറ്റിയും റീസണബിള്‍ റസ്റ്റിക്ഷനുകളാണ്. ആ ഡീസന്‍സി എന്ന വാദഗതി ഹണി റോസിന് ബാധകമാവണം എന്നല്ലേ താന്‍ പറഞ്ഞത്. ഹണി റോസിനെ മോശമാക്കി പറയുന്ന എന്തെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ എന്നെ വിചാരണ കൂടാതെ ജയിലില്‍ ഇടണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഈശ്വറിനെതിരെ
നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനും ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തി കളയാനും സൈബര്‍ ഇടത്തില്‍ ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വറെന്നും നടി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. താനും കുടുംബവും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വരാണെന്നും രാഹുല്‍ ഈശ്വര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :