തേനീച്ചയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 13 ജനുവരി 2023 (17:51 IST)
പാലക്കാട്: പാലക്കാട് മരുതറോഡ് കൊട്ടേക്കാട് കിഴക്കേ ആനപ്പാറയിൽ തേനീച്ചയുടെ കുത്തേറ്റു ചികിത്സായിലായിരുന്ന വയോധികൻ മരിച്ചു. കിഴക്കേ ആനപ്പാറ തെക്കേപ്പുര വീട്ടിൽ മണി എന്ന 75 കാരനാണ് മരിച്ചത്.

ഇയാൾക്കൊപ്പം തേനീച്ചയുടെ കുത്തേറ്റ സുദേവൻ (73), ഷാജു (50) എന്നിവർ പരുക്കേറ്റു ചികിത്സയിലാണ്. ഇതിൽ സുദേവന്റെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ചായക്കടയിലേക്ക് പോകുംവഴി ആൽ മരത്തിൽ നിന്ന് ഇളകിവീണ തേനീച്ച കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് മണി മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :