അനുബന്ധ വാര്‍ത്തകള്‍
- സാങ്കേതിക പ്രശ്നം: അടുത്തമാസം നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു
- 500 രൂപ ഫീസ് നൽകിയാൽ ജയിൽ പുള്ളിയാകാം, വേറിട്ട പരീക്ഷണവുമായി കർണാടക
- കോവിഡ് വാക്സിന് മൂക്കിലൊഴിക്കാം ! ആദ്യഘട്ട പരീക്ഷണം വിജയം
- ഇന്ത്യയുടെ ക്രയോജനിക് പരീക്ഷണം പരാജയം
- ടി 20 ലോകകപ്പില്‍ രോഹിത് നാലാം നമ്പര്‍ ബാറ്റ്സ്മാന് ! വന്‍ പരീക്ഷണത്തിനു കോലി തയ്യാറാകുമോ?
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല
സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതി മുൻ നിശ്ചയപ്രകാരം നടക്കും. സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷയും സെപ്റ്റംബർ 7 മുതൽ 16 വരെ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും.
ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ വിദ്യാർഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിലിരുന്ന് പരീക്ഷ എഴുതാവുന്നതാണ്.
പരീക്ഷ ടൈംടേബിൾ പ്രകാരം നിശ്ചിത സമയത്ത് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പരീക്ഷ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.