1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Higher secondary school teacher commits suicide by jumping into river

ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപിക പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു

ഇന്നലെ വൈകുന്നേരം 6:45ഒടെയാണ് സംഭവം നടന്നത്.

Higher secondary school teacher commits suicide
ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപിക പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ചാലക്കുടി  തിരുത്തി പറമ്പ് സ്വദേശിനി സിന്ധു ആണ് മരിച്ചത്. 40 വയസായിരുന്നു. നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ഇന്നലെ വൈകുന്നേരം 6:45ഒടെയാണ് സംഭവം നടന്നത്.
 
അഗ്‌നിശമനസേനയുടെ സ്‌കൂബ ടീം തിരച്ചില്‍ നടത്തി മൂന്നു മണിക്കൂറുകള്‍ക്കു ശേഷമാണ് 5 കിലോമീറ്റര്‍ അകലെ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍. റെയില്‍വേ പാലം എത്തിയപ്പോള്‍ അധ്യാപിക വാതില്‍ തുറന്ന് ചാടുകയായിരുന്നു. ചെറുതുരുത്തി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ് ഇവര്‍.
 
എട്ട് വര്‍ഷമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ ഇവര്‍ മൂന്നുദിവസം മുമ്പാണ് ചെറുതുരുത്തി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് സ്‌കൂളിലെ അധ്യാപികയായിരുന്നു.
അടുത്ത ലേഖനം
ശബരി റെയില്‍ പദ്ധതി: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷ