പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടത്തി

നെയ്യാറ്റിന്‍കര| JJ| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (17:00 IST)
ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇം‍പ്രൂവ്‍മെന്‍റിന് ആള്‍മാറാട്ടം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. അരുമാനൂര്‍ എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ ദിവസം പരീക്ഷ എഴുതാനിരുന്ന രാഹുല്‍ എന്ന വിദ്യാര്‍ത്ഥിക്കു പകരം എത്തിയ ആളാണ് പ്രിന്‍സിപ്പല്‍ പിടികൂടിയതോടെ ഓടി രക്ഷപ്പെട്ടത്.

പരീക്ഷ എഴുതാന്‍ റെഗുലര്‍, ഓപ്പണ്‍ സ്കൂള്‍, പ്രൈവറ്റ് (ഓള്‍ഡ് സ്കീം) എന്നീ മൂന്ന് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രൈവറ്റ് സ്കീം അനുസരിച്ച് പരീക്ഷ എഴുതാന്‍ എത്തിയ
രാഹുലിന്‍റെ ഹാള്‍ ടിക്കറ്റ് സം‍ശയം തോന്നിയ പ്രിന്‍സിപ്പല്‍പരിശോധിച്ചപ്പോള്‍ ഫോട്ടോ മാറ്റി ഒട്ടിച്ചതായി കണ്ടെത്തി. സീലും ഇല്ലായിരുന്നു. ചോദ്യം ചെയ്തതോടെ ഇയാള്‍ ഹാളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.

പ്രിന്‍സിപ്പല്‍ സുരേഷിന്‍റെ പരാതിയെ തുടര്‍ന്ന് പൂവാര്‍ പൊലീസ് ആള്‍മാറാട്ടത്തിനു കേസെടുത്തു. ആള്‍മാറാട്ടത്തിനു വിദ്യാര്‍ത്ഥിക്കെതിരെ വിദ്യാഭ്യാസ വകുപ്പും നടപടി എടുത്തേക്കാം. നിയമമനുസരിച്ച് കുറഞ്ഞത് മൂന്നു വര്‍ഷത്തേക്ക് എങ്കിലും പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയേക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :