സൗകര്യപ്രദവും മാന്യവുമായ ഏത് വസ്‌‌ത്രവും ധരിച്ച് അധ്യാപകർക്ക് ജോലിചെയ്യാം:സർക്കാർ

അഭിറാം മനോഹർ| Last Modified വെള്ളി, 12 നവം‌ബര്‍ 2021 (17:11 IST)
അധ്യാപകരുടെ വസ്‌ത്രധാരണം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കുന്നതായി നിരവധി പരാതികൾ വിദ്യഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു. ഇതോടെയാണ് തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാമെന്ന പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :