വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാാ ഷൂട്ടിംഗ് വിലക്കി കേരളാ ഹൈക്കോടതി ഉത്തരവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (17:11 IST)
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചില്‍ ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രപരിസരത്ത് സിനിമാ ഷൂട്ടിംഗ് വിലക്കി കൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നല്‍കുന്നത് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. സിനിമാ നിര്‍മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വടക്കുംനാഥ ക്ഷേത്രത്തിന് മുന്നില്‍ ചിത്രീകരണത്തിന് നിര്‍മാതാവ് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ദേവസ്വം കമ്മീഷണര്‍ നിരസിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ നിര്‍മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിനിമാഷൂട്ടിംഗ് അനുവദിക്കുന്നത് വിശ്വാസികളുടെ ക്ഷേത്രദര്‍ശനത്തെ ബാധിക്കുമെന്നും ബൗണ്‍സേഴ്‌സ് വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :