സഹോദരങ്ങളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി എസ് ഐ മര്‍ദ്ദിച്ച സംഭവം: പരാതി ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (08:05 IST)
സഹോദരങ്ങളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി എസ് ഐ മര്‍ദ്ദിച്ച സംഭവത്തിലെ പരാതി ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നൂറനാട് പൊലീസ് സ്റ്റേഷന്‍ എസ് ഐ വിആര്‍ അനില്‍ അടക്കം അഞ്ചുപോലീസുകാര്‍ക്കെതിരെയാണ് പരാതി. ചങ്ങനാശേരി സ്വദേശികളായ ഷാന്‍ മോന്‍, സജിന്‍ റജീബ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയ പൊലീസ് കള്ള കേസ് ചുമത്തി ജയിലില്‍ അടച്ചെന്നാണ് ആരോപണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :