AISWARYA|
Last Updated:
വ്യാഴം, 24 ഓഗസ്റ്റ് 2017 (14:21 IST)
മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. മന്ത്രിയുടെ അഭാവത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമായിരുന്നില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ നീക്കിയത്.
കേസില്‍ മന്ത്രി കക്ഷിയായിരുന്നില്ല. മന്ത്രിയുടെ വാദങ്ങള്‍ കേട്ടിരുന്നില്ല. കേസിന്റെ വിധിയ്ക്ക് ഈ പരാമര്‍ശത്തിന്റെ ആവശ്യവുമില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി രാഷ്ട്രീയക്കാരെ തിരുകി കയറ്റിയെന്ന ഹൈക്കോടതി പരാമര്‍ശമാണ് നീക്കിയത്.
ബാലാവകാശ കമ്മീഷന്‍ അംഗം ടിബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയത്. അതേസമയം ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് ഇത്തരമൊരു നടപടിയുണ്ടായത്.