ഹേ ഗൂഢാലോചനക്കാരെ, സഖാവിനെ നിങ്ങള്‍ക്ക് കൊല്ലാനാവും, പക്ഷേ ചതി കൊണ്ടു തോല്‍പ്പിക്കാനാവില്ല; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

ഹേ ഗൂഢാലോചനക്കാരെ സഖാവിനെ നിങ്ങള്‍ക്ക് കൊല്ലാനാവും, പക്ഷേ ചതി കൊണ്ടു തോല്‍പ്പിക്കാനാവില്ല; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ശാന്ത

കോട്ടയം| AISWARYA| Last Updated: വ്യാഴം, 24 ഓഗസ്റ്റ് 2017 (11:13 IST)
എസ്എന്‍സി
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു. അതും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍.

ഉമ്മന്‍ചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പളളിയിലെ രക്തത്തില്‍ കമ്മ്യൂണിസം അലിഞ്ഞു ചേര്‍ന്നൊരു കുടുംബത്തില്‍ നിന്നും വളര്‍ന്നുവന്ന ശാന്ത ആശുപത്രിക്കിടക്കയില്‍ വെച്ചാണ് പിണറായിയെ വെറുതെ വിട്ട വാര്‍ത്ത കേട്ടത്. ടിവിയില്‍ വാര്‍ത്ത കണ്ടതും ശാന്ത കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ”സഖാവിനെ വെറുതെ വിട്ടു… ഇങ്ക്വിലാബ് സിന്ദാബാദ്.. ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ടു തോല്‍പ്പിക്കാനാവില്ലെന്നും ശാന്ത പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :