പത്ത് ബാറുകള്‍ കൂടി തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (12:22 IST)
പത്തു ബാറുകള്‍ക്കു കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.എറണാകുളം പ്രസിഡന്‍സി, കടവന്ത്ര ഓര്‍ക്കിഡ്, മേഴ്‌സി ടൂറിസ്റ്റ് ഹോം, മണ്ണൂത്തി ഗോള്‍ഡന്‍ പാലസ് എന്നീ ബാറുകളാണ് അനുകൂല വിധി സമ്പാദിച്ച ബാറുകള്‍. ജസ്റ്റീസ് രാമകൃഷ്ണപിള്ളയുടേതാണ് ഉത്തരവ്.

ഇവയുടെ ലൈസന്‍സ് രണ്ടാഴ്ചയ്ക്കുള്ളില്‍ പുതുക്കി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്‍. ഇതുകൂടാതെ കോവളം സാഗര, പാമ്പാക്കുട ഗ്രീന്‍ പാലസ് എന്നിവയുള്‍പ്പടെയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇവ നിലവാരമില്ല എന്ന കാരണത്താല്‍ ആദ്യം പൂട്ടിയ 418 ബാറുകളില്‍ പെട്ടതാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :