ബാര്‍ കോഴ വിവാദത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (12:55 IST)
ബാര്‍ കോഴ വിവാദത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം.

ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരി സിബിഐ അന്വേഷണ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കേണ്തില്ലെന്നും കോടതി നിരീക്ഷിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :