രേണുക വേണു|
Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (08:53 IST)
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പില്‍ ഇടുന്ന പോസ്റ്റുകളില്‍ അഡ്മിന് ഒരു നിയന്ത്രണവുമില്ല. ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാല്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം അഡ്മിന് ഉണ്ടാകില്ലെന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവില്‍ പറയുന്നത്.