അമൃത്സര്‍:|
Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (16:30 IST)
ബിഎസ്എഫും കസ്റ്റംസ് സംയുക്തമായി നടത്തിയ പരിശോധനയില്‍ 23 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 115 കോടി രൂപ വില വരുമെന്നാണ് കരുതപ്പെടുന്നത്.
അതിര്‍ത്തിക്കു അപ്പുറത്തു നിന്നും മയക്കുമരുന്ന് കടത്തുകാര്‍ ഒരുകിലോ വീതമുള്ള ഹെറോയിന്‍ പായ്ക്കറ്റ് എറിഞ്ഞശേഷം ബിഎസ്എഫിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ബിഎസ്എഫ് തിരിച്ചടിച്ചതോടെ കള്ളക്കടത്തുകാര്‍ രക്ഷപെട്ടു.
തുടര്‍ന്ന് ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് 23 പായ്ക്കറ്റുകളിലാക്കിയ ഹെറോയിന്‍ പിടിച്ചെടുത്തത്. പാകിസ്ഥാന്‍ സിം കാര്‍ഡോടുകൂടിയ മൊബൈല്‍ ഫോണും ബിഎസ്എഫ് സ്ഥലത്തു നിന്നും കണ്ടെടുത്തു.