ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കാസര്‍ഗോഡ് ബായാറില്‍ 24 മണിക്കൂറിനിടെ 17 സെന്റിമീറ്ററും എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ 16 സെന്റിമീറ്ററും മഴ പെയ്തതായി കാലാവസ്ഥ വകുപ്പിന്റെ മാപിനികളില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ ഏഴ് സെന്റിമീറ്റര്‍ പെയ്താല്‍ പോലും ശക്തമായ മഴയാണ്. ...