മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയിലെത്തി; ഷട്ടര്‍ തുറന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (07:59 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയിലെത്തി. ഇതോടെ അണക്കെട്ടിലെ V4 ഷട്ടര്‍ തുറന്നു. 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. നേരത്തേ തന്നെ v3 ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ടായിരുന്നു. ടണല്‍വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തിയതുമൂലമാണ് പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നത്. ഷട്ടര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :