സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 2 നവംബര്‍ 2021 (08:35 IST)
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദ്ദം നാളെയോടെ അറബിക്കടലില്‍ എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. നിലവില്‍ ഇത് ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.