പാക് അതിർത്തിയിൽ ആദ്യമായി വനിതാ സൈനികർ

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2020 (08:39 IST)
പാകിസ്താൻ അതിർത്തിയ്‌ക്ക് സമീപം നിയന്ത്രണരേഖയിൽ ആദ്യമായി
സുരക്ഷാചുമതലകൾക്കായി വനിതാ സൈനികരെ വിന്യസിച്ച് ഇന്ത്യ.അർധസൈനിക വിഭാഗമായ അസം റൈഫിൾസിൽനിന്നുള്ള മുപ്പതോളം വനിതാ സൈനികരെയാണ് വടക്കൻ കാശ്‌മീരിലെ താങ്ക്‌ധർ സെക്‌ടറിൽ ഡെപ്യുട്ടേഷനിൽ നിയമിച്ചിരിക്കുന്നത്.

ക്യാപ്റ്റൻ ഗുർസിമ്രാൻ കൗറിനാണ് ഇവരുടെ നേതൃത്വം. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും സ്ത്രീകളുടെ ശരീരപരിശോധന തുടങ്ങിയ ജോലികൾ നടത്തുന്നതുമാണ് ഇവരുടെ ഉത്തരവാദിത്തം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :