അനുബന്ധ വാര്‍ത്തകള്‍
- പ്രതിദിന നിരക്ക് 10,000ൽ എത്താം, കൊറോണയെ ഇനി എങ്ങനെ നേരിടണം? മുരളി തുമ്മാരുകുടി പറയുന്നു
- 70 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ കാശ്മീരിലെ മൂന്ന് ഗ്രാമങ്ങളില്‍ വൈദ്യുതി
- രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 75,083 പേർക്ക് രോഗബാധ
- കോളേജുകൾ തുറക്കുന്നു: ഡിഗ്രി, പിജി ക്ലാസുകൾ നവംബർ ഒന്നുമുതൽ, ശനിയാഴ്ചയും ക്ലാസ്
- ചൈനീസ് സേന ആദ്യം പിൻവാങ്ങണം, എല്ലാ പട്രോളിങ് പോയന്റുകളിലേയ്ക്കും പ്രവേശിയ്ക്കാനാവണം: നിലപാട് വ്യക്തമാക്കി ഇന്ത്യ
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴുജില്ലകളില്‍ എല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഏഴുജില്ലകളില്‍ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൂടാതെ കേരളാ തീരത്ത് മീന്‍ പിടിക്കാന്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപ്, കേരള തീരത്ത് 55കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.