ശ്രീനു എസ്|
Last Updated:
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (10:55 IST)
70 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ കാശ്മീരിലെ മൂന്ന് ഗ്രാമങ്ങളില്‍ വൈദ്യുതി എത്തി. ദേശിയ പവര്‍ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമങ്ങളില്‍ വെളിച്ചം എത്തിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്ത സമയം മുതല്‍ തങ്ങളുടെ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തുകയാണ് ജനങ്ങളെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഗോള്‍ഡ് ഗാര്‍ഗ് പറഞ്ഞു.
ഒന്‍പതു പഞ്ചായത്തുകളും 25000ത്തോളം ജനസംഖ്യയുമുള്ള ഈ പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതുമൂലം വ്യവസായമോ, ആരോഗ്യ സൗകര്യമോ വാര്‍ത്താവിനിമയ സൗകര്യമോ ഇല്ലായിരുന്നു. വൈദ്യുതി വന്നതുമുതല്‍ ടെലിവിഷന്‍ മുതലായ ഉപകരണങ്ങളും ഗ്രാമങ്ങളിലേക്ക് വന്നുതുടങ്ങിയതായി അധികൃതര്‍ പറയുന്നു.