1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain in Vaikom

ശക്തമായ മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം; മഹാദേവ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേടുപാട്

Kottayam
ശക്തമായ മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം. റോഡുകളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. കൂടാതെ വൈക്കം താലൂക്കില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേടുപാട് പറ്റിയിട്ടുണ്ട്.
 
വൈക്കത്ത് സി പി ഐ മണ്ഡലം കമ്മിറ്റി ഓഫീസിനും കേടുപറ്റി. ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയില്‍ പ്രദേശത്തെ 100ഓളം വീടുകള്‍ക്കാണ് കേടുപാടുകള്‍ പറ്റിയിരിക്കുന്നത്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണതിനാല്‍ ഇന്നലെ രാത്രി മുതല്‍ പ്രദേശങ്ങളില്‍ വൈദ്യുതി ഇല്ല.
അടുത്ത ലേഖനം
ഒബാമ ഒന്നിനും കൊള്ളാത്തവനായിരുന്നു: വിമർശനത്തിന് മറുപടിയുമായി ട്രംപ്