1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local news

കോഴിക്കോട് വീടിനുമുന്നില്‍ നിന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

Kozhikode
മുക്കത്തിനടുത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. തോട്ടുമുക്കം പനമ്പിലാവില്‍ വാകാനിപുഴ ജോഫിന്‍ ജോസ്(24) ആണ് മരിച്ചത്. വീടിനുമുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്. ഇന്നലെ വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
 
സംസ്‌കാരം ഇന്നുച്ചയ്ക്ക് നടക്കും. ഞായറാഴ്ച വൈകുന്നേരത്തോടെ മലയോര മേഖലകളായ മുക്കം, കൊടിയത്തൂര്‍, താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, കാരശേരി, ഓമശേരി, കൂടരഞ്ഞി തുടങ്ങിയ മലയോരമേഖലകളില്‍ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു.
അടുത്ത ലേഖനം
കേരളത്തില്‍ പണം നല്‍കി ഹോട്ടലുകളില്‍ ക്വാറന്റൈന്‍: 169 ഹോട്ടലുകളില്‍ 4617 മുറികള്‍