ഒബാമ ഒന്നിനും കൊള്ളാത്തവനായിരുന്നു: വിമർശനത്തിന് മറുപടിയുമായി ട്രംപ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 മെയ് 2020 (12:36 IST)
അമേരിക്കയിൽ കൊവിഡ് രോഗം വ്യാപകമായി പടർന്നതിന് കാരണം ട്രംപ് ഭരണഗൂഡത്തിന്റെ പരാജയമാണെന്ന മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിമർശനത്തിന് മറുപടിയുമായി ഡൊണാൾഡ് ട്രംപ്.ബരാക് ഒന്നിനും കൊള്ളാത്ത പ്രസിഡന്റ് ആയിരുന്നുവെന്നാണ് ട്രംപിന്റെ മറുപടി.

അദ്ദേഹം പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്, എനിക്ക് പറയാന്‍ കഴിയുന്നത് അത്രയേ ഉള്ളൂ.വൈതൗസിൽ മാദ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.യുഎസില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണഗൂഡത്തിന്റെ പരാജയമാണെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ ഒബാമ കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് തന്റെ ഭരണകാലത്തുള്ള വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി ഒബാമ നടത്തിയ ഓൺളൈൻ സംഭാഷണത്തിനിടയിലും ഒബാമ ട്രംപിനെ വിമർശിച്ചിരുന്നു. ഇതിനാണ് ട്രംപ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :