തോരാതെ പെരുമഴ; മൂന്നാറിൽ വെള്ളപ്പൊക്കം; കൊട്ടിയൂരിൽ ചുഴലിക്കാറ്റ്; ജാഗ്രതാ നിർദേശം

റോഡുകളും, പാലങ്ങളും വെള്ളത്തിനടിയിലായി.

Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (11:40 IST)
കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കിയിലെ മൂന്നാറിൽ വെള്ളപ്പൊക്കം. വീടുകളിൽ വെള്ളം കയറി. റോഡുകളും, പാലങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളിലും വെള്ളം കയറി. ഇരവികുളം റോഡിലെ പെരിയവര പാലം തകർന്ന് മറയൂർ മേഖല ഒറ്റപ്പെട്ടു. അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി.

മണികണ്ഠൻ ചാൽ വെള്ളത്തിൽ മുങ്ങിയ കോതമംഗലം ജവഹർ കോളനിയിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. പീരിമേട് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിൽ പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :